Friday, March 23, 2012

ലോക ജലദിനം

ജലം എന്നകാരുണ്യത്തിനു മുന്നില്‍നമുക്ക് ശിരസ്സ് നമിക്കാം,ഈ മണ്ണില്‍ ജനിച്ചുവളര്‍ന്ന നമുക്ക് ഒരോരുത്തര്‍ക്കുംപ്രാണ വായുവും പ്രാണജലവുംജീവന്റെ നിലനില്‍പ്പിന്അനിവാര്യമാണെന്നും, സകലജീവജാലങ്ങള്‍ക്കും വേണ്ടിബുദ്ധിമാനായ മനുഷ്യന്‍ അതുകാത്തു സൂക്ഷിക്കുവാന്‍ ബാധ്യസഥനാണെന്നും മനസ്സിലാക്കേണ്ടതാകുന്നു.

ഉത്തമപൌരന്മാരും മനുഷ്യസ്നേഹികളുമായനമ്മള്‍ ജല സ്രോതസ്സുകളെസംരക്ഷിക്കുമെന്നും നമ്മുടെയുംനമ്മുടെ പിതാമഹന്മാരുടെയുംജീവന് ആധാരമായി നിന്ന ജലത്തെഭാവി തലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിനുംപ്രതിജ്ഞാബദ്ധരാണ്.

പുഴകളുംനദികളും,തോടുകളും,കുളങ്ങളും അരുവികളുംജീവജലം നല്‍കുന്ന കിണറുകളുംയാതൊരു വിധത്തിലും മലിനപ്പെടാതെകാത്തു സൂക്ഷിക്കുവാന്‍ നാംകടപ്പെട്ടവരാണ്. ജീവന്റെനിലനില്‍പ്പിനു തന്നെഭീക്ഷണിയാവുന്ന ജലദൌര്‍ലഭ്യത്തെയുംജലമലിനീകരണത്തെയും കുറിച്ച്സമൂഹത്തെ ബോധവത്കരിക്കാന്‍നമുക്ക് കൈകോര്‍ക്കാം.

ജലത്തിന്റെ കരുതലോടെയുള്ളഉപയോഗത്തിനും, ജലസംരക്ഷണപ്രവര്‍ത്തനത്തിനുംസാധ്യമായതെന്തും നമുക്ക്ആത്മാര്‍ത്ഥമായി ചെയ്യാന്‍ ഈ  ലോക ജലദിന ആചരണം പ്രചോദനമാകട്ടെഎന്നും ആശംസിക്കുന്നു

Tuesday, March 13, 2012

രക്തദാനത്തിന്റെ പ്രാധാന്യം - രക്തദാനത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


നിങ്ങളുടെ രക്തം ദാനം ചെയ്യൂ ….
മറ്റൊരാളുടെ പ്രതീക്ഷകള്‍ക്ക് ജീവനേകൂ …..

രക്തം മനുഷ്യന്റെ ജീവന്‍ തന്നെയാണ്. മനുഷ്യ ശരീരത്തില്‍ ശരാശരി 4-5ലിറ്റര്‍ വരെ രക്തമാണുള്ളത്. അപകടം, ശസ്ത്രക്രിയ, ചില അസുഖങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ രക്തം നമ്മുടെ ശരീരത്തില്‍ നിന്നും അമിതമായി നഷ്ടപ്പെടുന്നു. 20-30% വരെ രക്തം നഷ്ടപ്പെടുമ്പോള്‍ ഈ നഷ്ടം സമയത്തിനുള്ളില്‍ നികത്തിയില്ലെങ്കില്‍ മരണത്തിനു വരെ കാരണമാകും. രക്തത്തിന്റെ പ്രധാന ഘടകങ്ങള്‍ പ്ലാസ്മ, ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്‌ലറ്റ് എന്നിവയാണ്. സന്ദര്‍ഭത്തിനനുസരിച്ച് ഓരോ ഘടകങ്ങള്‍ മാത്രമായിട്ടും രോഗിയ്ക്ക് നല്‍കേണ്ടി വരാറുണ്ട്. പ്രസവ സംബന്ധമായ അമിത രക്തസ്രാവം, പ്ലേറ്റ്‌ലറ്റ് കുറയുന്ന അസുഖങ്ങള്‍(ഉദാ: ഡെങ്കിപ്പനി ), രക്താര്‍ബുദം, വിളര്‍ച്ച തുടങ്ങിയ സന്ദര്‍ഭങ്ങളിലും ഒരാള്‍ക്ക് രക്തം സ്വീകരിക്കേണ്ടി വരുന്നു.
അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യ ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം മനുഷ്യ രക്തം കൊണ്ടു മാത്രമേ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരേകീകരിക്കുവാന്‍ കഴിയുകയുള്ളൂ. പരമാവധി 35 ദിവസം വരെ മാത്രമേ രക്തം സൂക്ഷിച്ചു വയ്ക്കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ സന്നദ്ധ രക്തദാനം വളരെ പ്രധാനമാണ്.
* ഒരിക്കലും രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍ :-
ഹൃദ്രോഗികള്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഉള്ളവര്‍, മനോരോഗത്തിന് ചികിത്സ എടുക്കുന്നവര്‍, ചുഴലി രോഗമുള്ളവര്‍, അര്‍ബുദ രോഗികള്‍, കരള്‍ രോഗമുള്ളവര്‍, ഹെപ്പറ്റെറ്റിസ് ബി / സി എന്നിവയുടെ രോഗാണു വാഹകര്‍, എച്ച്.ഐ.വി /എയിഡ്സ് ബാധിതര്‍ തുടങ്ങിയവര്‍ രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.
*എത്ര നാള്‍ ഇടവിട്ട് ഒരാള്‍ക്ക് രക്തദാനം ചെയ്യാം ?
ഓരോ 3മാസം കൂടുമ്പോഴും
*രക്തദാനം ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും ദോഷഫലങ്ങളുണ്ടോ ?
രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവര്‍ത്തിയാണ്. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലൂടെ രക്തം ദാനം ചെയ്യുന്നതിന് ഒട്ടും പേടിക്കേണ്ടതില്ല. രക്തം ദാനം ചെയ്യുമ്പോള്‍ അത്രയും രക്തം ശരീരം വേഗം തന്നെ വീണ്ടെടുക്കുന്നതിനാല്‍ രക്ത ദാതാവിന് ക്ഷീണമോ പ്രയാസമോ തോന്നുകയില്ല. രക്തദാനം പുതിയ രക്താണുക്കള്‍ ഉണ്ടാക്കാനുള്ള ഉത്തേജനം നല്‍കുകയും ചെയ്യുന്നു. തന്നെയുമല്ല അണുവിമുക്തമായ സൂചികള്‍ മാത്രമേ രക്തദാന സമയത്ത് ഉപയോഗിക്കുകയുള്ളു. രക്തദാനത്തിന് ശേഷം ദാതാവ് അല്പസമയം വിശ്രമിക്കുകയും ലഘുഭക്ഷണം കഴിക്കുകയും വേണം.
*സുരക്ഷിതമായ രക്തം എങ്ങനെ ഉറപ്പാക്കാം ?
.കഴിയുന്നതും സന്നദ്ധ രക്ത ദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കുക.
.രക്ത വില്‍പ്പനക്കാരില്‍ നിന്നുള്ള രക്തം അപകടകാരണമായേക്കാം.
.രക്തം രോഗാണു വിമുക്തമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ രോഗികള്‍ക്ക് നല്‍കാറുള്ളൂ.
*സ്വന്തം രക്തം ഒരാളുടെ ശസ്ത്രക്രിയയ്ക്ക് മുമ്പേ ദാനം ചെയ്യാമോ?
ആരോഗ്യവാനാണെങ്കില്‍ സ്വന്തം രക്തം ശസ്ത്രക്രിയയ്ക്ക് മുമ്പേ സംഭരിച്ച് വേണ്ട പരിശോധനകള്‍ നടത്തി ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കാം.
*രക്തദാനം എവിടെ ചെയ്യാം ?
സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന രക്ത ബാങ്കുകളില്‍ രക്തദാനം ചെയ്യാം. ആരോഗ്യമുള്ള ഒരു ദാതാവില്‍ നിന്നും രക്തം ശേഖരിക്കുവാനും വേണ്ടുന്ന പരിശോധനകള്‍ നടത്തുവാനും ഗുണമേന്മയുള്ള രക്തം സംഭരിക്കുവാനും ആവശ്യാനുസരണം രോഗികള്‍ക്ക് വിതരണം ചെയ്യുവാനുമുള്ള സംവിധാനമാണ് രക്ത ബാങ്കുകളിലുള്ളത്.

നിങ്ങളുടെ രക്തം ദാനം ചെയ്യൂ ….
മറ്റൊരാളുടെ പ്രതീക്ഷകള്‍ക്ക് ജീവനേകൂ …..
http://tsblooddonorsforum.in/

കടപ്പാട്
KSACS, Tvpm

Thursday, January 12, 2012

ജനുവരി 12 ദേശീയ യുവജന ദിനം

ഭാരതത്തിലെ എന്റെ ചുണക്കുട്ടികളേ, നിങ്ങള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം വേണം. നായ്ക്കുട്ടികളുടെ കുര കേട്ട് ഭയപ്പെടരുത് ഇടിത്തീവീണാല്‍ പോലും ഭയപ്പെടരുത് . എഴുന്നേല്ക്കൂ!!! പ്രവര്‍ത്തിക്കൂ !!
 ........... സ്വാമി #വിവേകാനന്ദന്‍

ജനുവരി 12 ദേശീയ യുവജന ദിനം (സ്വാമി വിവേകാനന്ദന്റെ ജന്മദിനം)

Friday, February 12, 2010

ഇന്ത്യയില്‍ ഇപ്പോഴും അനേകം രാജക്കന്മാരും മഹാരാജക്കന്‍മാരും ഉണ്ട് !!!!!

ഇന്ത്യയില്‍ ഇപ്പോഴും അനേകം രാജക്കന്മാരും മഹാരാജക്കന്‍മാരും നവാബുമാരുമുണ്ട്.അവര്‍ വളരെ വിശേഷമായ വസ്ത്രങ്ങള്‍ ധരിച്ചു വളരെ വില പിടിച്ച കാറുകളില്‍ സഞ്ചരിക്കുന്നതും അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ധാരാളം പണം ചെലവാക്കുന്നതും നാം കാണുന്നു. അവര്‍ക്ക് ഈ പണമെല്ലാം എവിടെ നിന്നുകിട്ടുന്നു. ജനങ്ങളില്‍ നിന്ന് പിരിക്കുന്ന നികുതിയാണ് അത്. സ്‍കൂളുകള്‍, ആസ്പത്രികള്‍, ഗ്രന്ഥശാലകള്‍, കാഴ്ചബംഗ്ളാവുകള്‍, നല്ല നിരത്തുകള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്ക് സഹായകരവും ഗുണകരവുമായ ആവശ്യങ്ങള്‍ക്കുപയോഗിക്കുവാനുള്ള പണമാണ് അവര്‍ പിരിക്കുന്ന നികുതി. എന്നാല്‍ നമ്മുടെ രാജാക്കന്‍മാരും മഹാരാജാക്കന്‍മാരും ഇപ്പോഴും, പണ്ടു ഫ്രാന്‍സിലെ രാജാവു വിചാരിച്ചതു പോലെ 'രാജ്യവും ഞാനും ഒന്നു തന്നെ' എന്നാണ് വിചാരിക്കുന്നത്. അവര്‍ ജനങ്ങളുടെ പണം സ്വന്തം സുഖങ്ങള്‍ക്കായി ചെലവാക്കുന്നു. ഇവര്‍ സുഖലോലുപരായി ജീവിക്കുമ്പോള്‍, ക്ലേശിച്ച് വേലചെയ്ത് അവര്‍ക്കു പണം കൊടുക്കുന്ന പ്രജകള്‍ പട്ടിണി കിടക്കുകയും അവരുടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ പള്ളിക്കൂടങ്ങളില്ലാതെ കുഴങ്ങുകയും ചെയ്യുന്നു.

...................... ജവഹര്‍ലാല്‍ നെഹ്റു
ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും(bureaucracy) ഇത് ബാധകമാണ്; പഴയ രാജാക്കന്‍മാരുടേയും മഹാരാജാക്കന്‍മാരുടേയും സ്ഥാനം ഇപ്പോള്‍ അവരാണ് വഹിക്കുന്നത്

മതം

മതം ആദ്യമായി ആവിര്‍ഭവിച്ചത് ഭയരൂപത്തിലാണ്. ഭയം കൊണ്ടുമാത്രം ചെയ്യുന്നതെന്തായാലും അതു ദോഷമാണ്.
............................. ജവഹര്‍ലാല്‍ നെഹ്റു

സംസ്കാരം

നല്ല കെട്ടിടങ്ങള്‍, നല്ല ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നുതുടങ്ങിയ എല്ലാ വിശിഷ്ടവസ്തുക്കളും സംസ്കാരത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ സ്വാര്‍ത്ഥം കൂടാതെ സകലരുടേയും ഉത്കര്‍ഷത്തില്‍ മറ്റുള്ളവരോട് യോജിച്ചു പ്രവൃത്തി ചെയ്യുന്ന ഒരു വിശിഷ്ടപുരുഷനാണ് ഒരു രാജ്യത്തിലെ സംസ്കാരത്തിന്റെ ഉത്തമലക്ഷണം. ഒറ്റയ്‍ക്കു പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് മറ്റുള്ളവരോട് ചേര്‍ന്ന് സകലരുടെയും നന്മയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും ഉത്കൃഷമായിട്ടുള്ളത്.
........................................ ജവഹര്‍ലാല്‍ നെഹ്റു

ഇന്ത്യക്കാരായ നാം ചെയ്യേണ്ടത്

ഇന്ത്യക്കാരായ നാം ഇന്ത്യയില്‍ ജീവിക്കുകയും ഇന്ത്യയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ നാം വിപുലമായ ഒരു ലോക കുടുംബത്തിലെ അംഗങ്ങളാണെന്നും അന്യരാജ്യക്കാരും നമ്മുടെ ചാര്‍ച്ചക്കാര്‍തന്നെയാണെന്നും നാം മറക്കരുത്. ലോകത്തിലുള്ള സകല ജനങ്ങളും സുഖവും സംതൃപ്തിയുമുള്ളവരാണെങ്കില്‍ അതെത്ര നല്ല കാര്യമാണ്? അതുകൊണ്ട് ഈ ലോകം മനുഷ്യജീവിതത്തിനു കൂടുതല്‍ സുഖമുള്ള ഒരു സ്ഥലമാക്കിത്തീര്‍ക്കുവാന്‍ നാം പ്രയത്നിക്കേണ്ടതാണ്.
................................................ ജവഹര്‍ലാല്‍ നെഹ്റു

Monday, July 13, 2009

എന്താണ് ദാരിദ്ര്യരേഖ

ദാരിദ്ര്യരേഖ


ഗ്രാമങ്ങളിലും നഗരങ്ങളിലും യഥാക്രമം 2400, 2100 കലോറി ഊര്‍ജ്ജം ലഭിക്കാന്‍ ഒരാള്‍ക്ക് വേണ്ട ഭക്ഷ്യ വസ്‍തുക്കള്‍ക്കെത്ര പണം വേണമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ദാരിദ്ര്യരേഖ നിര്‍‍ണ്ണയിക്കുന്നത്. ഇത് ഒരു കുടുംബം വാങ്ങിയ ഭക്ഷ്യ വസ്‍തുക്കളുടെ അളവിനെ ആശ്രയിച്ചാണ് കണ്ടെത്തുന്നത്.

ലോകത്തേറ്റവും ധനികരായ 358 പേരുടെ കയ്യില്‍ 250 കോടി ജനങ്ങളുടെ കയ്യിലുള്ളത്ര (45%) സമ്പത്തുണ്ട്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ല്‍ 200 കോടീശ്വരന്മാര്‍ ,ഇന്ന് ഒരു ലക്ഷത്തിലധികം.





Sunday, March 1, 2009

ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യല്‍


അനാഥരും ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍‌ദ്ദേശം പുറപ്പെടുവിച്ചു. അംഗീകൃത അഡോപ്ഷന്‍ പ്ലേസ്‌മെന്റ് ഏജന്‍സികള്‍ മുഖേന കുട്ടിയെ ദത്തെടുക്കുന്ന കേസുകളില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏജന്‍സി സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം. ദത്തെടുക്കല്‍ അനുവദിക്കുന്ന കോടതി ഉത്തരവില്‍ പറയുന്ന ജനന തീയതി രജിസ്ട്രാര്‍ അംഗീകരിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത്തരം കേസുകളില്‍ ഡി.എം.ഒയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമല്ല. ജുഡീഷ്യല്‍ കോടതി ഉത്തരവ് ഉള്ളതിനാല്‍ ആര്‍.ഡി.ഒയുടെ അനുവാദം ആവശ്യമില്ല.

കുഞ്ഞുങ്ങളെ ലഭ്യമായാല്‍ ഉടനെ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലക്കാര്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. ജനന തീയതി സംബന്ധിച്ച സത്യവാങ്ങ്മൂലം നോട്ടറിയോ ഗസറ്റഡ് ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്‌ത് നല്‍കണം.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ലഭിക്കുന്ന കുട്ടികളുടെ രക്ഷിതാവായി സ്ഥാപനത്തിന്റെ പേര് റിമാര്‍ക്സ് കോളത്തില്‍ രേഖപ്പടുത്താം. മാതാപിതാക്കളുടെ പേരും വിലാസവും രേഖപ്പെടുത്തേണ്ട.

കുട്ടിയെ ദത്തെടുത്തശേഷം ജനന രജിസ്റ്ററില്‍ ദത്തെടുത്ത മാതാപിതാക്കളുടെ പേര് ചേര്‍ത്തും ആവശ്യമെങ്കില്‍ അപേക്ഷ പ്രകാരം കുട്ടിയുടെ പേരില്‍ മാറ്റം വരുത്തിയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം.

ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ ലഭിച്ച് 10 ദിവസത്തിനകം ബന്ധപ്പെട്ട രജിസ്‌ട്രാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഉത്തരവിലെ നിര്‍‍ദേശങ്ങള്‍ എല്ലാ രജിസ്‌ട്രാര്‍മാരും കര്‍ശനമായി പാലിക്കണം.

Wednesday, December 31, 2008

2008 ഡിസംബര്‍ 31 പ്ലാച്ചിമട സമരം 2445​-​ാം ദിവസത്തിലേക്ക്

പ്ലാച്ചിമട സമരം 2445​-​ാം ദിവസത്തിലേക്ക്

കുടിവെള്ളം, കൃഷിവെള്ളം, ആരോഗ്യം, മനുഷ്യാന്തസ് തുടങ്ങിയ ജീവനോപാധികളുടെ മേലുള്ള അധിനിവേശത്തെ ചെറുക്കുക.

പ്ലാച്ചിമട സമരത്തെ വിജയിപ്പിക്കുക.

കോര്‍പറേറ്റ് ക്രിമിനല്‍ വിഷകോളകള്‍‌ക്കെതിരെ തദ്ദേശ പാനീയങ്ങളുടെ ജനകീയ തണ്ണീര്‍പന്തല്‍
ജലാധികാരം ജനങ്ങള്‍ക്ക്
  • കൂടിവെള്ളെം നശിപ്പിക്കുന്ന കോളകള്‍.......................... ക്രിമിനലുകളാണ്.
  • കുടിവെള്ളം കച്ചവടം ചെയ്യുന്ന കോളകള്‍.......................ക്രിമിനലുകളാണ്.
  • പരിസ്ഥിതി നശിപ്പിക്കുന്ന കോളകള്‍.............................‌ക്രിമിനലുകളാണ്.
  • കീടനാശിനികള്‍ കലര്‍ത്തുന്ന കോളകള്‍.........................ക്രിമിനലുകളാണ്.
  • ആരോഗ്യം നശിപ്പിക്കുന്ന കോളകള്‍............................... ക്രിമിനലുകളാണ്.
പ്ലാച്ചിമട സമരlത്തിനോടുള്ള അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കുക
e-mail : plachimada2002@rediffmail.com

തിരുവനന്തപുരത്തു നടന്ന അന്നം നാടന്‍ ഭക്ഷ്യമേളയില്‍ ജനകീയ തണ്ണീര്‍ പന്തല്‍ ഉണ്ടായിരുന്നു, വളരെ നല്ല സംരംഭം, അവിടെ നിന്നുമാണ് എനിക്ക് ഈ വിവരങ്ങള്‍ ലഭ്യമായത്

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

Monday, November 10, 2008

ഈ കണ്ണീര്‍ കാണാതെ പോകരുത്

ഈ കണ്ണീര്‍ കാണാതെ പോകരുത്

ഓട്ടോറിക്ഷാ ‍ഡ്രൈവറായ കണ്ണൂര്‍ സ്വദേശി രാജീവിന് തന്റെ മൂന്നു വയസ്സു മാത്രമുള്ള മകള്‍ സാനിയയുടെ ജീവന്‍ രക്ഷിക്കാനുള്ള മൂന്നു ലക്ഷം രൂപ സ്വപ്നം കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സാനിയയുടെ അമ്മ കൈരളി ടിവിയിലെ മുക്തി എന്ന പരിപാടിയിലൂടെ ഈ കദനകഥ പറയുമ്പോള്‍, അമ്മേ കരയരുത്, എന്നു പറഞ്ഞ് കൊഞ്ചല്‍ മാറാത്ത ആ പിഞ്ചുകുഞ്ഞ് അമ്മയുടെ കണ്ണീര്‍ തുടയ്ക്കുന്ന ദൃശ്യം കരളലയിക്കുന്നതായിരുന്നു.

പരിപാടി സംപ്രേക്ഷണം ചെയ്തു 15 മിനിട്ടിനുള്ളില്‍ സാനിയയുടെ ചികിത്സ സ്‍പോണ്‍സര്‍ ചെയ്യാന്‍ ബാംഗ്ലൂരില്‍ നിന്ന് രാ‍ജീവ്-രാജി ദമ്പതികള്‍ വിളിച്ചു. പിന്നെയും തുരുതുരാ വിളികള്‍ വന്നെങ്കിലും ആ പാവന ദ‍ൗത്യം നിറവേറ്റാനുള്ള നിയോഗം ആദ്യം വിളിച്ച രാ‍ജീവിനും രാജിക്കും തന്നെ ലഭിച്ചു. മറ്റുള്ളവരെ ഞങ്ങള്‍ക്കു നിരാശരാക്കേണ്ടി വന്നു.

എല്ലാമാസവും കൃത്യമായെത്തുന്ന ചെക്കുകളിലൂടെ രണ്ടര വര്‍ഷത്തെ ചികിത്സ വിജയകരമായി പൂര്‍ത്തീകരിക്കാനും സാനിയയെ പൂര്‍വ്വാധികം പ്രസരിപ്പും ആരോഗ്യവുമുള്ള കുട്ടിയായി മാറ്റിയെടുക്കാനും ബാംഗ്ളൂരിലെ ആ ദമ്പതീനന്മയ്ക കഴിഞ്ഞു. ഇന്ന് സാനിയ പൂമ്പാറ്റയെപ്പോലം പറന്നു നടക്കുന്നു! സ്കൂളില്‍ പോകുന്നു.

ഇത് ഒരു ഉദാഹരണമാണ്.സമൂഹത്തിന്റെ നന്മ തിരിച്ചറിയാനുള്ള അവസരമാണിത്. ഈ ഭൂമി ദുഷ്ടരുടെയും ദുരാഗ്രഹികളുടെയും ഹൃദയശൂന്യരുടെയും മാത്രം അധിവാസ സ്ഥലമല്ലെന്നും സ്‍നേഹകാരുണ്യങ്ങളുടെ പച്ചപ്പ് ഇപ്പോഴും ഇവിടെ അവശേഷിക്കുന്നു എന്നുമുള്ള തിരിച്ചറിവാണ് ഈ അനുഭവം നമുക്ക് തരുന്നത്. നന്മയുടെ പ്രകാശം അണഞ്ഞുപോയിട്ടില്ല എന്ന ആശ്വാസം ചെറിയ കാര്യമല്ല.

സാനിയയ്ക്ക് നവജീവന്‍ കൊടുത്തതുപോലെ നൂറുകണക്കിനു കാന്‍സര്‍ രോഗികളെ ജീവിതത്തിന്റെ ഉത്സവത്തിലേക്കു നയിക്കാന്‍ നമുക്കു കഴിയും. പണമില്ലാത്തതുകൊണ്ട് കാന്‍സ‌‌ര്‍ ചികിത്സ നല്‍കാന്‍ കഴിയാതെ വരരുത്. നമ്മുടെ ആഡംബരങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്ന തുകയുടെ ചെറിയൊരംശം മാറ്റിവച്ചാല്‍ത്തന്നെ ഈ നിരാലംബരായ രോഗികള്‍ക്കു മരുന്നും ഭക്ഷണവും നല്‍കാം.

മനുഷ്യരാശിയെ എക്കാലവും ഭയപ്പെടുത്തിയിരുന്ന രോഗമാണ് കാന്‍സ‌‌ര്‍. ആധുനിക വൈദ്യശാസ്ത്രം കാന്‍സ‌‌റിനെ മെരുക്കുന്നതില്‍ ഏറെ മുന്നേറിയെങ്കിലും മനുഷ്യമനസ്സില്‍ നിന്നു രോഗഭീതി പൂര്‍ണ്ണമായും മാറിയിട്ടില്ല. പതോളജി ലാബിലെ ബയോപ്സി റിപ്പോര്‍ട്ട് ഇപ്പോഴും ഉത്കണ്ഠയോടെയാണു രോഗികള്‍ കാത്തിരിക്കുന്നത്.

ചികിത്സച്ചു ഭേദമാക്കാന്‍ പ്രയാസമായ രോഗമാണിത് എന്നതുകൊണ്ടുമാത്രമല്ല ഭയം. രോഗചികിത്സയുടെ ഭാരിച്ചചെലവും രോഗികളെ ഭയപ്പെടുത്തുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കാന്‍സ‌‌ര്‍ ചികിത്സ മൂലം കുടുംബത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ന്നുപോകും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് എത്രയൊക്കെ സൗജന്യചികിത്സ ലഭിച്ചാലും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ചികിത്സയ്ക്കുവേണ്ടി പുറത്തുനിന്നു മരുന്നുവാങ്ങാനും മറ്റും ഭീമമായ തുക ചിലവഴിക്കേണ്ടിവരുന്നു. കുടുംബത്തിന്റെ ജീവിതനിലവാരവും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം അവതാളത്തിലാവുന്നു.

ചികിതസയ്ക്കുവേണ്ടി വീടും പറമ്പും വില്‍ക്കേണ്ടിവരുന്ന ധാരാളം രോഗികള്‍ നമുക്കിടയിലുണ്ട്. ഒരു പക്ഷേ ഇത്രയൊക്കെ ദുരിതങ്ങള്‍ അനുഭവിച്ചുകഴിഞ്ഞ രോഗി അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചുപോയെന്നും വരാം. കുടുംബനാഥന്റെ ജീവനും കുടുംബത്തിന്റെ അടിത്തറയും നഷ്ടടപ്പെട്ടതോര്‍ത്തു നിലവിളിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രമാണ് മിക്കരോഗികളും നമുക്ക് നല്‍കുന്നത്.

സാങ്കേതിക വിദ്യ ഉപയോഗിച്ചു കാന്‍സറിനെ ഒരു പരിധി വരെ തളയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും അതിനുപയോഗിക്കേണ്ട മരുന്നുകളുടെ വില ദുര്‍വഹമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതി മൂലം ഇത്തരം നവീന ഔഷധങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല. ഔഷധത്തെക്കുറിച്ച് അറിവുണ്ടായിട്ടും അതു നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത, മരണത്തില്‍ നിന്നും ജീവനെ മോചിപ്പിക്കാന്‍ പെടാപ്പാടുപെടുന്ന ചികിത്സകര്‍ക്ക് വളരയധികം സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

ഇവിടെയാണ് സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തകരും ഉദാരമതികളായ വ്യക്തികളും ഉള്ളറിഞ്ഞു സഹായിച്ചാല്‍ ഈ രോഗികള്‍ക്കു പ്രത്യാശപൂര്‍ണ്ണമായ ജീനിതം നല്‍കാന്‍ കഴിയും. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ട് റീജിണല്‍ കാന്‍സര്‍ സെന്റര്‍ (RCC) തുടക്കമിട്ടിരിക്കുന്ന പദ്ധതിയാണ് അക്ഷയപാത്രം.

ആര്‍.സി.സിയുമായി സഹകരിച്ചു കൈരളി ടിവി എല്ലാ ശനിയാഴ്ചയും 2.30PMന് സംപ്രേക്ഷണം ചെയ്യുന്ന മുക്തി എന്ന കാന്‍സര്‍ ബോധന പരമ്പര ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള വേദികൂടിയാണ്. നൂറുകണക്കിനു നിര്‍ധന കാന്‍സര്‍ രോഗികളെ ജീവിതത്തിലേയ്‌ക്കു തിരിച്ചുകൊണ്ടുവരാന്‍ ഈ പരിപാടി ഒരു നിമത്തമായി.

വിവാഹസദ്യയ്‌ക്ക് നാലു പായസത്തിനു പകരം മൂന്നു പായസം മതി എന്നു തീരുമാനിക്കാനുള്ള സൗമനസ്യം; പിറന്നാളാഘോഷത്തിനു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം കവിക്കുമ്പോള്‍ കാന്‍സര്‍ രോഗിയുടെ ഒരു നേരത്തെ ഭക്ഷണത്തിനായി ചെറിയ തുക മാറ്റി വയ്ക്കണമെന്ന മനസ്സ്; നാലു പെഗ് മദ്യം കഴിക്കുന്നതിനു പകരം മൂന്നു പെഗ് മതി എന്നു വയ്‌ക്കാനുള്ള ആത്മബലം- ഇതൊക്കെ മതി ഈരോഗികളെ ജീവതത്തിലേക്കു കൈപിടിച്ചു കയറ്റാന്‍.

ഈ നന്മ മലയാളിക്കു കൈമോശം വന്നിട്ടില്ല എന്ന അനുഭവബോധ്യമാണ് ആര്‍.സി.സി. യുടെ നിര്‍ധന രോഗികളുടെ ചികിത്സാ സഹായനിധിയായ അക്ഷയപാത്ര-ത്തിന്റെ പ്രചോദനം. 2007 നവംബര്‍ ഒന്നു മുതല്‍ പാവപ്പെട്ട എല്ലാ രോഗികള്‍ക്കും ആര്‍.സി.സി. വാര്‍ഡില്‍ സമ്പൂര്‍ണ്ണ ഭക്ഷണം സൗജന്യമായി നല്‍കുന്നുണ്ട്. ഔഷധവും സൗജന്യമായി നല്‍കുക എന്നതാണ് ആര്‍.സി.സിയുടെ ലക്ഷ്യം. ഇതിനായി Poor Patient Welfare Fund, RCC എന്ന പേരില്‍ ചെക്കോ ഡ്രാഫ്‌റ്റോ എടുത്ത് Public Relations Officer, Regional Cancer Center , Thiruvananthapuram-11എന്ന വിലാസത്തില്‍ അയച്ചുകൊണ്ട് നിങ്ങള്‍ക്കും ഈ മഹനീയ കര്‍മ്മത്തില്‍ പങ്കാളിയാകാം. ഈ സംഭാവനയ്ക്ക് 80ജി പ്രകാരമുള്ള ആദായ നികുതി ഇളവു ലഭിക്കുകയും ചെയ്യും.

ഈ ലേഖനം വ്യവസായ കേരളം നവംബര്‍ ലക്കത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ലേഖകന്‍ തിരുവനന്തപുരം ആര്‍ സി സിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറായ സുരേന്ദ്രന്‍ ചുനക്കര, അദ്ദേഹത്തിന്റെ ഇ-മെയില്‍ വിലാസം.-surendran@rcctvm.org


Thursday, August 14, 2008

ആഗസ്റ്റ് പതിനഞ്ച് വന്നു.........സ്വാതന്ത്ര്യദിനാശംസകള്‍



ആഗസ്റ്റ് 15 വന്നു...

മൂത്തവെയിലില്‍ പട്ടിണിപ്പാവങ്ങളായ കൊച്ചുകുട്ടികള്‍ തലചുറ്റി വീഴുന്ന ആഗസ്റ്റ് പതിനഞ്ച്,

ദേശീയഗാനം ശ്വാസം വലിച്ചു ഞരങ്ങുന്ന
ആഗസ്റ്റ് പതിനഞ്ച്,

ഗവണ്‍മെന്‍റ് ആപ്പീസുകളുടെ മുമ്പില്‍,

പോലീസ് സ്റ്റേഷനു മുമ്പില്‍,

ചാരായക്കടകളുടെ മുമ്പില്‍,

കടലാസ് കൊടികള്‍ വേഷം കെട്ടിക്കളിക്കുന്ന
ആഗസ്റ്റ് പതിനഞ്ച്....
..............................................................................................പി.കുഞ്ഞിരാമന്‍ നായര്‍

Liberty and Love

These two I must have

For my love I'll sacrifice my life

For my liberty I'll sacrifice my love
................................................................സാന്‍ഡോര്‍ പെറ്റോഫി---ഹംഗേറിയന്‍ കവി


എല്ലാ ഭാരതീയര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍

Monday, June 9, 2008

" പ്രകൃതി "---എന്‍ ചിന്തകള്‍ (കാലം - കൗമാരം)

പ്രകൃതീ പറയുക നീ
നിനക്കേറ്റം ഇഷ്ടം
മനുഷ്യനേയോ മൃഗത്തേയോ?

പ്രകൃതിയെ നശിപ്പിക്കും മനുഷ്യാ,
നീ ഓര്‍ക്കുക
പ്രകൃതിയൊരിക്കല്‍ നിന്നെയും നശിപ്പിക്കും.

യാത്ര(journy)

അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നഗരത്തിലെ തിരക്കേറിയ പാതയിലൂടെ അയാള്‍ നടക്കുകയായിരുന്നു. ഓരോ ദിവസവും ഇവിടെ ബസ് കാത്തു നില്‍ക്കുമ്പോള്‍ അയാള്‍ തന്നെക്കുറിച്ചോര്‍ക്കും. തന്റെ തൊഴിലിലെ തൊഴിലില്ലായ്മയെപറ്റി, വിദ്യാഭ്യാസകാലം, കൂട്ടുകാര്‍ അങ്ങനെ..പഠിക്കുന്നതില്‍ കേമനായിരുന്നു അയാള്‍, കാണാന്‍ സുമുഖനും. പഠിപ്പിക്കലാണ് തൊഴില്‍. അയാള്‍ സ്ഥിരം യാത്രക്കാരനായിരുന്നു. ഓരോ ദിവസവും തിരക്കു നിറഞ്ഞ ബസുകളില്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് നീങ്ങും.തിരക്കിലൂടെ അയാളാ നഗരത്തിന്റെ മിടിപ്പു മനസ്സിലാക്കും.
അയാളന്ന് സാധാരണയിലും വൈകിയാണ് ബസ് സ്റ്റോപ്പിലെത്തിയത്. അതിനാലയാളുടെ സഹയാത്രികരെല്ലാം പോയ്ക്കഴിഞ്ഞിരുന്നു. അടുത്ത ബസ് വരാന്‍ താമസിക്കുന്നതില്‍ അയാള്‍ സ്വയം ആവലാതിപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ബസ് വന്നു, അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അത് അയാള്‍ സ്ഥിരം പോകുന്ന ബസ് ആയിരുന്നു . പക്ഷേ തിരക്കു കുറവായിരുന്നു.അയാള്‍ ഫുട്ബോര്‍ഡില്‍ കാലെടുത്തു വച്ചതും ബസ് വിട്ടതും ഒരുമിച്ചായിരുന്നു. വീഴാതെ പിടിച്ചു നിന്നു.
അലസഭാവത്തോടെ ബസ്സിനകത്തേയ്ക്ക് നോക്കിയ അയാള്‍ അത്ഭുതപരതന്ത്രനായി. എന്നും ഒരമ്മൂമ്മയിരിക്കാറുള്ള സീറ്റില്‍ ഇന്നിതാ ഒരു യുവതിയിരിക്കുന്നു. അയാളുടേയും യുവതിയുടേയും കണ്ണുകള്‍ തമ്മിലിടഞ്ഞു. ആ യുവതിയുടെ ആദ്യ ദര്‍ശനം തന്നെ അയാളില്‍ ഒരു കോരിത്തരിപ്പുണ്ടാക്കി. ഇതുവരേയും അനുഭവിച്ചിട്ടാല്ലത്തൊരാനന്ദം അയാള്‍ക്കുണ്ടായി. തന്റെ മനസ്സിലെ കൂട്ടുകാരിയാണോ ഇതെന്ന് അയാള്‍ക്ക് സന്ദേഹമായി. അയാള്‍ ഒന്നുകൂടിയാ പെണ്‍കുട്ടിയെ നോക്കി, ഇത്രയും സൗന്ദര്യമുള്ള ഒരുകുട്ടിയെ മുന്പു കണ്ടിട്ടില്ല. പെട്ടെന്നു ബസ് നിന്നു. അയാള്‍ക്കിറങ്ങേണ്ട സ്റ്റോപ്പെത്തിക്കഴിഞ്ഞിരുന്നു. അവിടെയിറങ്ങി അയാള്‍ .......

മനുഷ്യന്‍

കളിയ്ക്കാനറിയില്ലങ്കിലും
ചിരിക്കാനറിയില്ലങ്കിലും
മനുഷ്യനു കരയാനറിയാം....കരയിപ്പിക്കാനും

ചുമ്മാ

മനസ്സില്‍ തോന്നുന്നതൊന്ന്
കരം പ്രവര്‍ത്തിക്കുന്നതൊന്ന്
കര്‍മ്മഫലമായി കിട്ടുന്നതോ....
അത് .......വേറൊന്ന്!

നീലക്കുയില്‍

നീലാകാശത്തിന്‍ ചുവട്ടിലുള്ളൊരു
നീലമരത്തിന്‍ കൊമ്പിലിരിക്കുന്ന
നീലക്കുയിലേ നീ...
നീലസമുദ്രം കണ്ടിട്ടുണ്ടോ?

ചന്ദ്രന്‍

ചന്ദ്രനില്‍ ജലത്തിന്‍റെ അംശമുണ്ട്.......നാസാ റിപ്പോര്‍ട്ട്
ചന്ദ്രാ നിന്നില്‍ വെള്ളമുണ്ടോ
നിന്‍ മാതാവിന്‍ ദാഹം തീര്‍ക്കുവാന്‍

ചന്ദ്രാ സ്വല്പം ദാഹജലം തരുമോ
നിന്‍ മാതാവിന്‍ തൊണ്ട വറ്റി വളരുന്നു‍