ഇന്ത്യയില്‍ ഇപ്പോഴും അനേകം രാജക്കന്മാരും മഹാരാജക്കന്‍മാരും നവാബുമാരുമുണ്ട്.അവര്‍ വളരെ വിശേഷമായ വസ്ത്രങ്ങള്‍ ധരിച്ചു വളരെ വില പിടിച്ച കാറുകളില്‍ സഞ്ചരിക്കുന്നതും അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ധാരാളം പണം ചെലവാക്കുന്നതും നാം കാണുന്നു. അവര്‍ക്ക് ഈ പണമെല്ലാം എവിടെ നിന്നുകിട്ടുന്നു. ജനങ്ങളില്‍ നിന്ന് പിരിക്കുന്ന നികുതിയാണ് അത്. സ്‍കൂളുകള്‍, ആസ്പത്രികള്‍, ഗ്രന്ഥശാലകള്‍, കാഴ്ചബംഗ്ളാവുകള്‍, നല്ല നിരത്തുകള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്ക് സഹായകരവും ഗുണകരവുമായ ആവശ്യങ്ങള്‍ക്കുപയോഗിക്കുവാനുള്ള പണമാണ് അവര്‍ പിരിക്കുന്ന നികുതി. എന്നാല്‍ നമ്മുടെ രാജാക്കന്‍മാരും മഹാരാജാക്കന്‍മാരും ഇപ്പോഴും, പണ്ടു ഫ്രാന്‍സിലെ രാജാവു വിചാരിച്ചതു പോലെ 'രാജ്യവും ഞാനും ഒന്നു തന്നെ' എന്നാണ് വിചാരിക്കുന്നത്. അവര്‍ ജനങ്ങളുടെ പണം സ്വന്തം സുഖങ്ങള്‍ക്കായി ചെലവാക്കുന്നു. ഇവര്‍ സുഖലോലുപരായി ജീവിക്കുമ്പോള്‍, ക്ലേശിച്ച് വേലചെയ്ത് അവര്‍ക്കു പണം കൊടുക്കുന്ന പ്രജകള്‍ പട്ടിണി കിടക്കുകയും അവരുടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ പള്ളിക്കൂടങ്ങളില്ലാതെ കുഴങ്ങുകയും ചെയ്യുന്നു.
Friday, February 12, 2010
ഇന്ത്യയില്‍ ഇപ്പോഴും അനേകം രാജക്കന്മാരും മഹാരാജക്കന്‍മാരും ഉണ്ട് !!!!!
മതം
മതം ആദ്യമായി ആവിര്‍ഭവിച്ചത് ഭയരൂപത്തിലാണ്. ഭയം കൊണ്ടുമാത്രം ചെയ്യുന്നതെന്തായാലും അതു ദോഷമാണ്.............................. ജവഹര്‍ലാല്‍ നെഹ്റു
സംസ്കാരം
ഇന്ത്യക്കാരായ നാം ചെയ്യേണ്ടത്
ഇന്ത്യക്കാരായ നാം ഇന്ത്യയില്‍ ജീവിക്കുകയും ഇന്ത്യയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ നാം വിപുലമായ ഒരു ലോക കുടുംബത്തിലെ അംഗങ്ങളാണെന്നും അന്യരാജ്യക്കാരും നമ്മുടെ ചാര്‍ച്ചക്കാര്‍തന്നെയാണെന്നും നാം മറക്കരുത്. ലോകത്തിലുള്ള സകല ജനങ്ങളും സുഖവും സംതൃപ്തിയുമുള്ളവരാണെങ്കില്‍ അതെത്ര നല്ല കാര്യമാണ്? അതുകൊണ്ട് ഈ ലോകം മനുഷ്യജീവിതത്തിനു കൂടുതല്‍ സുഖമുള്ള ഒരു സ്ഥലമാക്കിത്തീര്‍ക്കുവാന്‍ നാം പ്രയത്നിക്കേണ്ടതാണ്................................................. ജവഹര്‍ലാല്‍ നെഹ്റു
Monday, July 13, 2009
എന്താണ് ദാരിദ്ര്യരേഖ
ദാരിദ്ര്യരേഖ
ഗ്രാമങ്ങളിലും നഗരങ്ങളിലും യഥാക്രമം 2400, 2100 കലോറി ഊര്‍ജ്ജം ലഭിക്കാന്‍ ഒരാള്‍ക്ക് വേണ്ട ഭക്ഷ്യ വസ്‍തുക്കള്‍ക്കെത്ര പണം വേണമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ദാരിദ്ര്യരേഖ നിര്‍ണ്ണയിക്കുന്നത്. ഇത് ഒരു കുടുംബം വാങ്ങിയ ഭക്ഷ്യ വസ്‍തുക്കളുടെ അളവിനെ ആശ്രയിച്ചാണ് കണ്ടെത്തുന്നത്.
ലോകത്തേറ്റവും ധനികരായ 358 പേരുടെ കയ്യില്‍ 250 കോടി ജനങ്ങളുടെ കയ്യിലുള്ളത്ര (45%) സമ്പത്തുണ്ട്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ല്‍ 200 കോടീശ്വരന്മാര്‍ ,ഇന്ന് ഒരു ലക്ഷത്തിലധികം.
Sunday, March 1, 2009
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യല്‍
അനാഥരും ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. അംഗീകൃത അഡോപ്ഷന്‍ പ്ലേസ്‌മെന്റ് ഏജന്‍സികള്‍ മുഖേന കുട്ടിയെ ദത്തെടുക്കുന്ന കേസുകളില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏജന്‍സി സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം. ദത്തെടുക്കല്‍ അനുവദിക്കുന്ന കോടതി ഉത്തരവില്‍ പറയുന്ന ജനന തീയതി രജിസ്ട്രാര്‍ അംഗീകരിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത്തരം കേസുകളില്‍ ഡി.എം.ഒയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമല്ല. ജുഡീഷ്യല്‍ കോടതി ഉത്തരവ് ഉള്ളതിനാല്‍ ആര്‍.ഡി.ഒയുടെ അനുവാദം ആവശ്യമില്ല.
കുഞ്ഞുങ്ങളെ ലഭ്യമായാല്‍ ഉടനെ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലക്കാര്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. ജനന തീയതി സംബന്ധിച്ച സത്യവാങ്ങ്മൂലം നോട്ടറിയോ ഗസറ്റഡ് ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്‌ത് നല്‍കണം.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ലഭിക്കുന്ന കുട്ടികളുടെ രക്ഷിതാവായി സ്ഥാപനത്തിന്റെ പേര് റിമാര്‍ക്സ് കോളത്തില്‍ രേഖപ്പടുത്താം. മാതാപിതാക്കളുടെ പേരും വിലാസവും രേഖപ്പെടുത്തേണ്ട.
കുട്ടിയെ ദത്തെടുത്തശേഷം ജനന രജിസ്റ്ററില്‍ ദത്തെടുത്ത മാതാപിതാക്കളുടെ പേര് ചേര്‍ത്തും ആവശ്യമെങ്കില്‍ അപേക്ഷ പ്രകാരം കുട്ടിയുടെ പേരില്‍ മാറ്റം വരുത്തിയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ ലഭിച്ച് 10 ദിവസത്തിനകം ബന്ധപ്പെട്ട രജിസ്‌ട്രാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഉത്തരവിലെ നിര്‍ദേശങ്ങള്‍ എല്ലാ രജിസ്‌ട്രാര്‍മാരും കര്‍ശനമായി പാലിക്കണം.
Wednesday, December 31, 2008
2008 ഡിസംബര്‍ 31 പ്ലാച്ചിമട സമരം 2445-ാം ദിവസത്തിലേക്ക്
കുടിവെള്ളം, കൃഷിവെള്ളം, ആരോഗ്യം, മനുഷ്യാന്തസ് തുടങ്ങിയ ജീവനോപാധികളുടെ മേലുള്ള അധിനിവേശത്തെ ചെറുക്കുക.
പ്ലാച്ചിമട സമരത്തെ വിജയിപ്പിക്കുക.
പ്ലാച്ചിമട സമരlത്തിനോടുള്ള അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കുക
- കൂടിവെള്ളെം നശിപ്പിക്കുന്ന കോളകള്‍.......................... ക്രിമിനലുകളാണ്.
- കുടിവെള്ളം കച്ചവടം ചെയ്യുന്ന കോളകള്‍.......................ക്രിമിനലുകളാണ്.
- പരിസ്ഥിതി നശിപ്പിക്കുന്ന കോളകള്‍.............................ക്രിമിനലുകളാണ്.
- കീടനാശിനികള്‍ കലര്‍ത്തുന്ന കോളകള്‍.........................ക്രിമിനലുകളാണ്.
- ആരോഗ്യം നശിപ്പിക്കുന്ന കോളകള്‍............................... ക്രിമിനലുകളാണ്.
e-mail : plachimada2002@rediffmail.com
തിരുവനന്തപുരത്തു നടന്ന അന്നം നാടന്‍ ഭക്ഷ്യമേളയില്‍ ജനകീയ തണ്ണീര്‍ പന്തല്‍ ഉണ്ടായിരുന്നു, വളരെ നല്ല സംരംഭം, അവിടെ നിന്നുമാണ് എനിക്ക് ഈ വിവരങ്ങള്‍ ലഭ്യമായത്
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍