Friday, March 23, 2012

ലോക ജലദിനം

ജലം എന്നകാരുണ്യത്തിനു മുന്നില്‍നമുക്ക് ശിരസ്സ് നമിക്കാം,ഈ മണ്ണില്‍ ജനിച്ചുവളര്‍ന്ന നമുക്ക് ഒരോരുത്തര്‍ക്കുംപ്രാണ വായുവും പ്രാണജലവുംജീവന്റെ നിലനില്‍പ്പിന്അനിവാര്യമാണെന്നും, സകലജീവജാലങ്ങള്‍ക്കും വേണ്ടിബുദ്ധിമാനായ മനുഷ്യന്‍ അതുകാത്തു സൂക്ഷിക്കുവാന്‍ ബാധ്യസഥനാണെന്നും മനസ്സിലാക്കേണ്ടതാകുന്നു.

ഉത്തമപൌരന്മാരും മനുഷ്യസ്നേഹികളുമായനമ്മള്‍ ജല സ്രോതസ്സുകളെസംരക്ഷിക്കുമെന്നും നമ്മുടെയുംനമ്മുടെ പിതാമഹന്മാരുടെയുംജീവന് ആധാരമായി നിന്ന ജലത്തെഭാവി തലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിനുംപ്രതിജ്ഞാബദ്ധരാണ്.

പുഴകളുംനദികളും,തോടുകളും,കുളങ്ങളും അരുവികളുംജീവജലം നല്‍കുന്ന കിണറുകളുംയാതൊരു വിധത്തിലും മലിനപ്പെടാതെകാത്തു സൂക്ഷിക്കുവാന്‍ നാംകടപ്പെട്ടവരാണ്. ജീവന്റെനിലനില്‍പ്പിനു തന്നെഭീക്ഷണിയാവുന്ന ജലദൌര്‍ലഭ്യത്തെയുംജലമലിനീകരണത്തെയും കുറിച്ച്സമൂഹത്തെ ബോധവത്കരിക്കാന്‍നമുക്ക് കൈകോര്‍ക്കാം.

ജലത്തിന്റെ കരുതലോടെയുള്ളഉപയോഗത്തിനും, ജലസംരക്ഷണപ്രവര്‍ത്തനത്തിനുംസാധ്യമായതെന്തും നമുക്ക്ആത്മാര്‍ത്ഥമായി ചെയ്യാന്‍ ഈ  ലോക ജലദിന ആചരണം പ്രചോദനമാകട്ടെഎന്നും ആശംസിക്കുന്നു

Tuesday, March 13, 2012

രക്തദാനത്തിന്റെ പ്രാധാന്യം - രക്തദാനത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


നിങ്ങളുടെ രക്തം ദാനം ചെയ്യൂ ….
മറ്റൊരാളുടെ പ്രതീക്ഷകള്‍ക്ക് ജീവനേകൂ …..

രക്തം മനുഷ്യന്റെ ജീവന്‍ തന്നെയാണ്. മനുഷ്യ ശരീരത്തില്‍ ശരാശരി 4-5ലിറ്റര്‍ വരെ രക്തമാണുള്ളത്. അപകടം, ശസ്ത്രക്രിയ, ചില അസുഖങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ രക്തം നമ്മുടെ ശരീരത്തില്‍ നിന്നും അമിതമായി നഷ്ടപ്പെടുന്നു. 20-30% വരെ രക്തം നഷ്ടപ്പെടുമ്പോള്‍ ഈ നഷ്ടം സമയത്തിനുള്ളില്‍ നികത്തിയില്ലെങ്കില്‍ മരണത്തിനു വരെ കാരണമാകും. രക്തത്തിന്റെ പ്രധാന ഘടകങ്ങള്‍ പ്ലാസ്മ, ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്‌ലറ്റ് എന്നിവയാണ്. സന്ദര്‍ഭത്തിനനുസരിച്ച് ഓരോ ഘടകങ്ങള്‍ മാത്രമായിട്ടും രോഗിയ്ക്ക് നല്‍കേണ്ടി വരാറുണ്ട്. പ്രസവ സംബന്ധമായ അമിത രക്തസ്രാവം, പ്ലേറ്റ്‌ലറ്റ് കുറയുന്ന അസുഖങ്ങള്‍(ഉദാ: ഡെങ്കിപ്പനി ), രക്താര്‍ബുദം, വിളര്‍ച്ച തുടങ്ങിയ സന്ദര്‍ഭങ്ങളിലും ഒരാള്‍ക്ക് രക്തം സ്വീകരിക്കേണ്ടി വരുന്നു.
അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യ ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം മനുഷ്യ രക്തം കൊണ്ടു മാത്രമേ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരേകീകരിക്കുവാന്‍ കഴിയുകയുള്ളൂ. പരമാവധി 35 ദിവസം വരെ മാത്രമേ രക്തം സൂക്ഷിച്ചു വയ്ക്കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ സന്നദ്ധ രക്തദാനം വളരെ പ്രധാനമാണ്.
* ഒരിക്കലും രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍ :-
ഹൃദ്രോഗികള്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഉള്ളവര്‍, മനോരോഗത്തിന് ചികിത്സ എടുക്കുന്നവര്‍, ചുഴലി രോഗമുള്ളവര്‍, അര്‍ബുദ രോഗികള്‍, കരള്‍ രോഗമുള്ളവര്‍, ഹെപ്പറ്റെറ്റിസ് ബി / സി എന്നിവയുടെ രോഗാണു വാഹകര്‍, എച്ച്..വി /എയിഡ്സ് ബാധിതര്‍ തുടങ്ങിയവര്‍ രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.
*എത്ര നാള്‍ ഇടവിട്ട് ഒരാള്‍ക്ക് രക്തദാനം ചെയ്യാം ?
ഓരോ 3മാസം കൂടുമ്പോഴും
*രക്തദാനം ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും ദോഷഫലങ്ങളുണ്ടോ ?
രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവര്‍ത്തിയാണ്. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലൂടെ രക്തം ദാനം ചെയ്യുന്നതിന് ഒട്ടും പേടിക്കേണ്ടതില്ല. രക്തം ദാനം ചെയ്യുമ്പോള്‍ അത്രയും രക്തം ശരീരം വേഗം തന്നെ വീണ്ടെടുക്കുന്നതിനാല്‍ രക്ത ദാതാവിന് ക്ഷീണമോ പ്രയാസമോ തോന്നുകയില്ല. രക്തദാനം പുതിയ രക്താണുക്കള്‍ ഉണ്ടാക്കാനുള്ള ഉത്തേജനം നല്‍കുകയും ചെയ്യുന്നു. തന്നെയുമല്ല അണുവിമുക്തമായ സൂചികള്‍ മാത്രമേ രക്തദാന സമയത്ത് ഉപയോഗിക്കുകയുള്ളു. രക്തദാനത്തിന് ശേഷം ദാതാവ് അല്പസമയം വിശ്രമിക്കുകയും ലഘുഭക്ഷണം കഴിക്കുകയും വേണം.
*സുരക്ഷിതമായ രക്തം എങ്ങനെ ഉറപ്പാക്കാം ?
.കഴിയുന്നതും സന്നദ്ധ രക്ത ദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കുക.
.രക്ത വില്‍പ്പനക്കാരില്‍ നിന്നുള്ള രക്തം അപകടകാരണമായേക്കാം.
.രക്തം രോഗാണു വിമുക്തമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ രോഗികള്‍ക്ക് നല്‍കാറുള്ളൂ.
*സ്വന്തം രക്തം ഒരാളുടെ ശസ്ത്രക്രിയയ്ക്ക് മുമ്പേ ദാനം ചെയ്യാമോ?
ആരോഗ്യവാനാണെങ്കില്‍ സ്വന്തം രക്തം ശസ്ത്രക്രിയയ്ക്ക് മുമ്പേ സംഭരിച്ച് വേണ്ട പരിശോധനകള്‍ നടത്തി ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കാം.
*രക്തദാനം എവിടെ ചെയ്യാം ?
സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന രക്ത ബാങ്കുകളില്‍ രക്തദാനം ചെയ്യാം. ആരോഗ്യമുള്ള ഒരു ദാതാവില്‍ നിന്നും രക്തം ശേഖരിക്കുവാനും വേണ്ടുന്ന പരിശോധനകള്‍ നടത്തുവാനും ഗുണമേന്മയുള്ള രക്തം സംഭരിക്കുവാനും ആവശ്യാനുസരണം രോഗികള്‍ക്ക് വിതരണം ചെയ്യുവാനുമുള്ള സംവിധാനമാണ് രക്ത ബാങ്കുകളിലുള്ളത്.

നിങ്ങളുടെ രക്തം ദാനം ചെയ്യൂ ….
മറ്റൊരാളുടെ പ്രതീക്ഷകള്‍ക്ക് ജീവനേകൂ …..
http://tsblooddonorsforum.in/

കടപ്പാട്
KSACS, Tvpm